SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

കന്യാകുളങ്ങര പബ്ലിക്ക് മാർക്കറ്റിൽ എത്തിയാൽ മൂക്ക് പൊത്തും

hi

വെമ്പായം: ആദ്യമായി കന്യാകുളങ്ങര പബ്ലിക് മാർക്കറ്റിൽ എത്തിയാൽ ആദ്യമൊന്ന് അമ്പരക്കും. ചന്തയാണോ, മാലിന്യ നിക്ഷേപ കേന്ദ്രമാണോ... ഇതെന്ന് തിരിച്ചറിയാൻ പ്രയാസം.

പ്രദേശത്തെ പ്രധാന വിപണന കേന്ദ്രമായ കന്യാകുളങ്ങര മാർക്കറ്റിന്റെ അവസ്ഥ ദയനീയമാണ്.

അടിസ്ഥാന സൗകര്യങ്ങളില്ലാതായിട്ട് കാലങ്ങളായി. ഒരുകാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ഇപ്പോൾ മാലിന്യ കൂമ്പാരമായ അവസ്ഥയാണ്.

മാർക്കറ്റിലെ ടോയ്‌ലെറ്റും മൂടിയില്ലാത്ത പഞ്ചായത്ത് കിണറും കാടുകയറി കിടക്കുകയാണ്.ഇഴജന്തുക്കളുടെ താവളമാണ് ഇവിടമിപ്പോൾ.
ഒരേക്കറോളം വരുന്ന മാർക്കറ്റിൽ മത്സ്യ മാർക്കറ്റും പച്ചക്കറി മാർക്കറ്റും വെവ്വേറെയാണ്.ഇപ്പോൾ പച്ചക്കറി മാർക്കറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. മീൻ, മരച്ചീനി തുടങ്ങിയ കച്ചവടക്കാരാണ് കച്ചവടം റോഡിലേക്ക് മാറ്റിയത്.മാർക്കറ്റിലെ മാലിന്യ നിക്ഷേപം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മത്സ്യ മാർക്കറ്റിനുള്ളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാലാണ് മാർക്കറ്റിനുള്ളിൽ കച്ചവടം നടത്താത്തതെന്നാണ് കച്ചവടക്കാർ പറയുന്നത്.പ്രദേശത്തെ കടകളിൽ നിന്നുള്ള അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ മാർക്കറ്റിൽ തള്ളുകയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.

റോഡ് കച്ചവടകേന്ദ്രമായി

മാർക്കറ്റിനുള്ളിൽ മാലിന്യം നിറഞ്ഞതോടെ കച്ചവടക്കാർ മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാതെയായി.പ്രധാന കച്ചവടങ്ങളെല്ലാം ഇപ്പോൾ മാർക്കറ്റിനോട് ചേർന്ന് എം.സി റോഡിന്റെ പാതയോരത്താണ്.നടക്കാൻ പോലും സ്ഥലമില്ലാത്ത പാതയോരത്ത് കച്ചവടം കൂടിയായതോടെ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്.

കാൽനട റോഡിലൂടെ

മാർക്കറ്റ് സമയങ്ങളിൽ ഏറെ പാടുപ്പെട്ടാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.കൂടാതെ കന്യാകുളങ്ങര ഗേൾസ്,ബോയ്സ് സ്കൂളുകളിലെയും നെടുവേലി സ്കൂളിലെയും കുട്ടികൾ ഇതുവഴി കാൽനടയായാണ് പോകുന്നത്.സമീപത്തായാണ് കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രവും.റോഡ് വക്കിലെ കച്ചവടം കാരണം വിദ്യാർത്ഥികൾ റോഡിലേക്ക് കയറി നടക്കും. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL