SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

അരുവിക്കര ഡാമിൽ വ്യാപക മണലൂറ്റ്

manal

കാട്ടാക്കട: തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ള സ്രോതസായ അരുവിക്കര ഡാമിൽ ചെളി മാറ്റുന്നതിന്റെ പേരിൽ നടക്കുന്നത് മണലൂറ്റ്. ഡാമിലെ ചെളിനീക്കാൻ കരാറെടുത്ത കമ്പനിയാണ് അനധികൃത മണലൂറ്റ് നടത്തുന്നത്. കൂറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ചാണ് മണൽഖനനം നടത്തുന്നത്. നൂറു കണക്കിന് ലോഡ് മണലാണ് ഇവിടെ നിന്നും വിറ്റഴിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഡാമിൽ നിന്നുള്ള ചെളി പരിസരത്ത് നിക്ഷേപിക്കരുതെന്ന നിർദ്ദേശം മറികടന്ന് ജലസംഭരണയിലെ വെള്ളത്തിൽ കലർത്തുകയാണ് കമ്പനി ചെയ്യുന്നത്. സംഭരണിയിലെ ചെളി നീക്കി ആഴം കൂട്ടാനാണ് കമ്പനിക്ക് കരാർ നൽകിയത്. കുടിവെള്ള സംഭരണിയിലെ ചെളിയും മണലും നീക്കം ചെയ്ത് ആഴം കൂട്ടാനുള്ള നടപടി ആരംഭിച്ചത് രണ്ട് വർഷം മുമ്പാണ്. ആഴം കൂട്ടാനായി ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കാണ് കരാർ നൽകിയത്. അവർ അത് സബ് കോൺട്രാക്ട് നൽകി. എന്നാൽ ചെളി ഡാമിൽ തന്നെ നിക്ഷേപിച്ച് മണൽ വിറ്റഴിക്കുകയാണ് കരാർ കമ്പനി.

ചെളിയും ചെളിക്കൊപ്പം വരുന്ന മണലും ഗ്രാവലുമടക്കം പ്രദേശത്ത് നിന്നും നീക്കുന്നില്ല. അരുവിക്കര ഡാമിലും വൃഷ്ടിപ്രദേശങ്ങളിലും ചെളിയും മണലും അടിഞ്ഞുകൂടി സംഭരണശേഷി കുറഞ്ഞതിനാലാണ് ഇത് നീക്കം ചെയ്യാൻ കരാർ നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KTD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL