SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

സാക്ഷിയുടെ വീട്ടിൽ അതിക്രമം; ബി.ജെപി കൗൺസിലർ സുഗതന്റെ സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം നടത്തിയ സംഭവത്തിൽ നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സുഗതന്റെ സഹോദരൻ സന്ദീപിനെ വഞ്ചിയൂർ പൊലീസ് പിടികൂടി.

ആർ.എസ്.എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 30നാണ് കോടതി ശിക്ഷ വിധിക്കുക. ഇതിനിടെയാണ് ബി.ജെ.പി പ്രവർത്തകനായ സന്ദീപ് കുറച്ചുദിവസം മുമ്പ് സാക്ഷിയുടെ വഞ്ചിയൂരിലെ വീട്ടിൽ കയറി പ്രശ്‌നമുണ്ടാക്കിയത്.

സാക്ഷിയെ കാണാൻ മദ്യപിച്ചെത്തിയ സന്ദീപ് വീടിന്റെ ഗേറ്റിൽ അടിക്കുകയും അതിക്രമം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്.

അതിനിടെ സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷ സാദ്ധ്യത ഉണ്ടാകുമെന്ന് മനസിലായ പൊലീസ് സി.സി ടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സന്ദീപാണെന്ന് കണ്ടെത്തിയത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL