തിരുവനന്തപുരം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം ആയൂർ ദേവന്നൂർ മല്ലിക്കാലയിൽ പുത്തൻവീട്ടിൽ എബ്രഹാം കോശിയെയാണ് (25) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ആർ.സി.സിയിൽ ചികിത്സയ്ക്കായി അമ്മയുമായെത്തിയ യുവതിയെ,തിരികെ പോകുമ്പോൾ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് എതിർത്ത യുവതിയുടെ അമ്മയെയും ആക്രമിക്കാൻ ഇയാൾ ശ്രമിച്ചു. എബ്രഹാം കോശി കൊലപാതകം,മോഷണം തുടങ്ങിയ 20തോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി എസ്.വൈ.സുരേഷിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഗിരിലാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിബിൻ,തോമസ്,മുഹമ്മദ് യാസീൻ,ഗ്രേഡ് എസ്.ഐമാരായ നൗഷാദ്,ഗ്രേഡ് എ.എസ്.ഐമാരായ രഞ്ജിത്ത്,സീനിയർ സി.പി.ഒമാരായ സുജിത്ത്,വിമൽ,രതീഷ്,സി.പി.ഒമാരായ ഷഹനാസ്, റയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |