
ശംഖുംമുഖം: ഭാര്യാ സഹോദരനെ ചുറ്റിക കൊണ്ട് തലക്ക് അടിച്ച് കൊല്ലാൻ ശ്രമം. പ്രതി പിടിയിൽ.പൂന്തുറ സ്വദേശി പൗലോസ്(44) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ സഹോദരനായ പൂന്തുറ സ്വദേശി ജോസിനെയാണ് പൂന്തുറ ബാലനഗറിൽ ബൈക്കിൽ നിന്നു തള്ളിയിട്ട് അരയിൽ ഒളിപ്പിച്ചിരുന്ന ചുറ്റിക കൊണ്ട് തലക്കടിച്ചത്. തലയിൽ കാര്യമായ മുറിവ് ഉണ്ടായി രക്തം ഒഴുകി തുടങ്ങിയോടെ സ്ഥലത്ത് നിന്ന് പ്രതി രക്ഷപെട്ടു. മുറിവേറ്റ് കിടന്ന ഇയാളെ നാട്ടുകാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സഹോദരിയെ സ്ഥിരമായി ഉപദ്രവിക്കുന്നത് ജോസ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |