SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

​മീരാൻകടവ് - അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതി കുടിവെള്ളം ഉടൻ എത്തും

kdvr

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലുള്ളവർ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായുള്ള മീരാൻകടവ്- അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയുടെ പൈപ്പിംഗ് ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നു. നിലവിൽ വെള്ളം ശേഖരിക്കാനുള്ള സംഭരണിയിലേക്കുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലാണ് അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി നിർമ്മിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 12നാണ് മീരാൻകടവ് മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള 450 മീറ്റർ ദൂരത്തിൽ പൈപ്പിംഗ് പ്രവൃത്തികൾ തുടങ്ങിയത്. കുടിവെള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിനായി 1.4 മീറ്റർ താഴ്ചയിൽ സ്ഥാപിക്കുന്ന 300 എം.എം ഡക്റ്റൈൽ അയൺ പൈപ്പുകളുടെ പ്രവൃത്തികൾ 75 ശതമാനവും പൂർത്തിയായി. നിലവിൽ പൈപ്പുകളുടെ പ്രഷർ ടെസ്റ്റിംഗ് നടന്നു വരികയാണ്.

 കുടിവെള്ളം മുടങ്ങരുത്

റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഗാർഹിക കണക്ഷനുകൾക്കായി 6 ഇഞ്ച് 160 എം.എം പി.വി.സി പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇതിൽ മെയിൻ ലൈനിനൊപ്പം സ്ഥാപിക്കേണ്ട പൈപ്പുകളുടെ ജോലികൾ ആരംഭിച്ചു. രണ്ട് പൈപ്പുകളും ഒരേസമയം സ്ഥാപിച്ചാൽ കുടിവെള്ള വിതരണം ആഴ്ചകളോളം പൂർണമായി തടസ്സപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ആദ്യ പൈപ്പ് സ്ഥാപിച്ചതിന് ശേഷം വീണ്ടും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി രണ്ടാമത്തെ പൈപ്പ് സ്ഥാപിക്കുന്നത്.

 രണ്ടാംഘട്ടം പൂർണം

നിലവിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ വിവിധ ടെസ്റ്റുകൾക്കു ശേഷം മെയിൻ ലൈനുമായി ബന്ധിപ്പിക്കും. തുടർന്ന് ഇരുവശങ്ങളിലേക്കുമുള്ള ഗാർഹിക കണക്ഷനുകൾ 6 ഇഞ്ച് പൈപ്പിലേക്ക് മാറ്റുന്നതോടെ രണ്ടാംഘട്ട പ്രവൃത്തികൾ പൂർത്തിയാകും. പദ്ധതി പൂർണമായ തോതിൽ പ്രയോജനപ്പെടണമെങ്കിൽ അഞ്ചുതെങ്ങ് ഇംഗ്ഷൻ മുതൽ പഞ്ചായത്ത് ഓഫീസ് ടാങ്ക് വരെയുള്ള ഭാഗത്ത് കൂടി സമാനമായ രീതിയിൽ പൈപ്പുകൾ സ്ഥാപിക്കേണ്ടതുണ്ട്.

 കുടിവെള്ളമെത്തും

ഈ ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭ്യമായിട്ടില്ലെന്നാണ് സൂചന. ഫണ്ടിന്റെ അനുമതി ലഭിക്കുന്നതോടെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കി നാട്ടുകാർക്ക് കുടിവെള്ളം എത്തിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL