SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

എൻ.എച്ച് 66 പണി പുനരാരംഭിച്ചു, മാറ്റമില്ലാതെ പ്രതിബന്ധങ്ങൾ

പാറയും മെറ്റലും കിട്ടാനില്ല

തിരുവനന്തപുരം: മാസങ്ങളോളം നിറുത്തിവെച്ചിരുന്ന ദേശീയപാത 66 ലെ കഴക്കൂട്ടം-കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണം പുനരാരംഭിച്ചെങ്കിലും പാറയും മെറ്റലും അടക്കമുള്ളവയുടെ ക്ഷാമവും തൊഴിലാളികളുടെ കുറവും നിർമ്മാണത്തെ പിന്നോട്ടടിക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. കല്ലമ്പലത്ത് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളിലും സർവീസ് റോഡുകൾ പൂർത്തിയായിട്ടുണ്ടെങ്കിലും, നവംബർ രണ്ടാം വാരത്തോടെ നിർമ്മാണം പൂർണ്ണതോതിൽ ആരംഭിക്കാനാണ് പ്രതീക്ഷ. നിലവിൽ പദ്ധതിയുടെ ഏകദേശം 70 ശതമാനത്തോളം ജോലികൾ പൂർത്തിയായി. പ്രധാന പാതയുടെയും അനുബന്ധ ഘടനകളുടെയും വലിയൊരു ഭാഗമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. ഇതിന് മുൻപായി, പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഗർഡറുകൾ സ്ഥാപിക്കലും സൈഡ് വാൾ നിർമ്മാണവും വേഗത്തിലാക്കാനാണ് മുൻഗണന നൽകുന്നത്. 10 പാലം നിർമ്മാണങ്ങൾക്കാണ് മുൻഗണന.


 നേരത്തെ കരാർ ഏറ്റെടുത്തിരുന്ന 'ആർ.ഡി.എസ് പ്രോജക്ട്സ് ലിമിറ്റഡ്' നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയതോടെ പൂനെ ആസ്ഥാനമായുള്ള 'ആർ.കെ.സി ഇൻഫ്രാബിൽഡ് സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതലകൾ

 ദേശീയ പാത വികസന പദ്ധതി 2027 ഒക്ടോബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം

നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമം


കല്ല്, മെറ്റൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കൊണ്ടുവരുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇവ കിട്ടാനില്ല. കൊല്ലം ജില്ലയിലെ വിവിധ ക്വാറികളിൽ നിന്ന് കല്ല് എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാണ കരാർ കമ്പനി. മുതലപ്പൊഴിയിൽ നിന്ന് മണൽ ലഭ്യമാക്കാനുള്ള നടപടികളും പൂർത്തിയായിട്ടില്ല.

തൊഴിലാളികളും കുറവ്

ദസറ, ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇതിനാൽ ഉദ്ദേശിച്ച വേഗതയിൽ നിർമ്മാണം പുരോഗമിക്കുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL