
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് ആദ്യഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത് നിന്ന് പുറത്തിറങ്ങി.
ആദ്യ ഇറക്കുമതി ചരക്കുമായി കപ്പലെത്തിയതിന്റെ ആഘോഷ ചടങ്ങുകൾ എം.വിൻസന്റ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. രണ്ട് ദിവസം മുമ്പ് ചൈനയിലെ നിഗ്ബോയിൽ നിന്ന് 'എം.എസ്.സി സബ്രീന എന്ന കപ്പലിലെത്തിയ ആദ്യത്തെ 40 അടി കണ്ടെയ്നറിൽ വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് ബോർഡുകളാണുള്ളത്.
വിസിൽ എം.ഡി ജെറോമിക് ജോർജ്,സി.ഇ.ഒ ശ്രീകുമർ നായർ,അനിൽ ബാലകൃഷ്ണൻ,ആഗ്നസ് റാണി,ഫ്രീഡ സൈമൺ,പനിയടിമ ജോൺ,രഘുചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആദ്യ കണ്ടെയ്നറിനായുള്ള ഫോർവേഡിംഗ് ഏജൻസി സേവനങ്ങൾ നിർവഹിച്ചത് തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശിനികളും സഹോദരിമാരുമായ ഗൗരി ദേവാനന്ദൻ (29), ഗ്രീഷ്മ ദേവാനന്ദൻ (29) എന്നിവർ നേതൃത്വം നൽകുന്ന 'ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയിലേക്കാണ്. കഴിഞ്ഞ രണ്ടു മാസത്തെ പരിശ്രമഫലമായാണ് കണ്ടയ്നർ വിഴിഞ്ഞത്തെത്തിയത്. ദുബായ് കേന്ദ്രമാക്കി ബിസിനസ് നടത്തിയിരുന്ന യുവതികളുടെ കേരളത്തിലെ ആദ്യ സംരംഭമാണിത്. ഡിസംബറിൽ വീണ്ടും കണ്ടയ്നറെത്തും. ആദ്യ കണ്ടയ്നർ കഴക്കൂട്ടത്തെ ഗോഡൗണിലേക്ക് മാറ്റി. ഗോകുൽ സുരേഷ്,അക്ഷയ് എം,ആദർശ് കെ.എസ് എന്നിവർ ചേർന്ന് രൂപീകരിച്ച യുവ സംരംഭക സംഘം വിഴിഞ്ഞത്തിന്റെ ആഗോള കണക്റ്റിവിറ്റിയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |