SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ധനുവച്ചപുരത്ത് വീട് കയറി ആക്രമണം:രണ്ടു പേർക്ക് പരിക്ക്

bipinmohan

പാറശാല: ധനുവച്ചപുരത്ത് വീടുകയറി ആക്രമണം നടത്തിയ ഗുണ്ടകളെ തടയാനെത്തിയ സമീപവാസികളായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ധനുവച്ചപുരം വഴുതോട്ടുകോണം കണിമംഗലത്ത് സ്മിതയുടെ വീട്ടിൽ ശനിയാഴ്ച രാത്രി10ഓടെയായിരുന്നു അഞ്ചംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ച ശേഷം സ്മിതയും(45) മകൻ അനന്തകൃഷ്ണനും (16) വീടിന് പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുമ്പോൾ സമീപവാസിയായ ജിബിൻ യാതൊരു പ്രകോപനവുമില്ലാതെ ഇവരെ അസഭ്യം പറയുകയായിരുന്നു. തുടർന്ന് ഇയാൾ വിളിച്ചറിയിച്ചതനുസരിച്ചെത്തിയ അഞ്ചംഗ സംഘം സ്മിതയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. വീടിന് പുറത്തിരുന്ന സ്കൂട്ടർ അടിച്ചുതകർക്കുകയും സിറ്റൗട്ടിലിരുന്ന മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും അനന്തകൃഷ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകേട്ട് ഓടിയെത്തിയ സമീപവാസികളായ ബിപിൻ മോഹൻ(28), വിപിൻ(26)​ എന്നിവരെ സംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

എന്നാൽ നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിൽ ബിപിൻ മോഹന്റെ ഇരു കൈകളിലും വിപിന്റെ തോളെല്ലിലും പൊട്ടലുണ്ട്. സംഭവത്തിൽ പാറശാല പൊലീസിന് നൽകിയ പരാതിയിൽ പ്രതികളായ പരശുവയ്ക്കൽ പണ്ടംകോട്‌ മേലേപുത്തൻവീട്ടിൽ ജോൺസൻ (59), ഇയാളുടെ മകൻ ജോബി (33) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുഉള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL