കാട്ടാക്കട: വീട്ടുവളപ്പിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ ആര്യനാട് പൊലീസ് അറസ്റ്റുചെയ്തു. ഉണ്ടപ്പാറ കൊച്ചുകോണം സ്വദേശി അമീർ അലി (19),നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആലിഫ് (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തൊളിക്കോട് വിനോബാനികേതൻ മുതുപുരം പെരുമാളിൽ രമാദേവിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീടിന് പിൻവശത്ത് ഉണക്കാനിട്ടിരുന്ന 40 റബർ ഷീറ്റുകളാണ് പ്രതികൾ മോഷ്ടിച്ചത്. സി.സി ടിവി ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |