SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ഇടവക്കുളം ഏലയിൽ നിന്ന് നീരൊഴുക്ക് നിലച്ച് കൃഷിയും നിലച്ചു

elathode

വർക്കല: ഇടവ ഇടവക്കുളം ഏലയിൽ നിന്ന് കായലിലേക്കുള്ള നീരൊഴുക്ക് നിലച്ചതോടെ ഈ മേഖലയിലെ നെൽകൃഷിയും നിലച്ചു. വിവിധയിടങ്ങളിൽ തോടിന്റെ ആഴം വർദ്ധിച്ചത് മൂലമാണ് ഇടവാക്കുളം ഏലയിൽ നിന്ന് ഇടവ കായലിലേക്കുള്ള നീരൊഴുക്ക് നിലച്ചത്. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ തോട് മാലിന്യവാഹിയായി. ഇതോടെ തദ്ദേശവാസികൾക്ക് തോട് ഏറെ ഭീഷണിയായി മാറി. ഇടവാക്കുളം ഏലയിൽ നിന്ന് തുടങ്ങി ഇടവ കായലിൽ അവസാനിക്കുന്നതാണ് ഏലാതോട്. വർഷാവർഷം മഴക്കാലമാകുമ്പോൾ തോട് ശുചീകരിച്ച് നീരൊഴുക്കിന് പ്രാപ്തമാക്കുന്ന പ്രവർത്തികൾ ചെയ്താറുണ്ട്. എന്നാൽ ഇത്തവണ മഴയ്ക്ക് മുന്നെ അതുണ്ടായില്ല. തോടിന്റെ ആഴം വർദ്ധിച്ചത് മൂലം വെള്ളം ഒഴുകിപ്പോകാതായി. തോടിന്റെ പല ഭാഗങ്ങളിലും ആഴം വ്യത്യസ്തമായ രീതിയിലായിട്ടുണ്ട്. തോടിന്റെ അടിഭാഗത്തെ നിരപ്പില്ലായ്മ മൂലമാണ് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത്.

 ഏലാതോട്ടിൽ പ്ലാസ്‌റ്റിക്കും പാഴ് വസ്തുക്കളും നിറഞ്ഞു.

 വെള്ളം കെട്ടിനിന്ന് കീടങ്ങളും കൊതുകുകളും പെറ്റുപെരുകി

 വെള്ളം കെട്ടിക്കിടക്കുന്നു

ഏലായിൽ നിന്ന് തോട് തുടങ്ങുന്ന ഭാഗം മുതൽ കണ്ണംമൂട് കലിങ്ക് വരെയാണ് നീരൊഴുക്കിന് തടസം നേരിടുന്നത്. ഇവിടെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. മഴക്കാലങ്ങളിൽ വെള്ളം പൊങ്ങുന്നത് മൂലം കലിംഗ് കടന്ന് വെള്ളം കായലിലേക്ക് ഒഴുകിപ്പോകാറുണ്ട്. തോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം മഴക്കാലം കഴിഞ്ഞാലും ഏലയിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവായി. ഏലായിലെ കൃഷിയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

 തോട് നന്നാക്കണം

നിരവധി കർഷകർ കൃഷി ചെയ്യുന്ന ഏലയാണ് ഇടവാക്കുളം. കഴിഞ്ഞവർഷം തരിശായി കിടന്ന വയലുകൾ വരെ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. സ്ഥിരം വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഇപ്പോൾ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലായി. തോടിന്റെ അടിത്തട്ടിലെ താഴ്ന്ന ഭാഗങ്ങളിൽ പാറക്കല്ലുകൾ നിക്ഷേപിച്ച് നീരൊഴുക്ക് സുഗമമാക്കാമെന്നാണ് കർഷകരും തദ്ദേശവാസികളും പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL