SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ഗ്രാമങ്ങളിലെ മരച്ചീനി ആർക്കും വേണ്ട

37

ഉദിയൻകുളങ്ങര: ഗ്രാമീണ മേഖലകളിൽ ഹെക്ടർ കണക്കിന് മരച്ചീനി വിളവെടുക്കാനുണ്ടെങ്കിലും വാങ്ങാൻ ആളില്ല. മരച്ചീനിയുടെ ഉപയോഗം കുറഞ്ഞ അവസ്ഥയാണ്. ഒരേക്കറിൽ മരച്ചീനി കൃഷി നടത്തിയാൽ മൊത്തത്തിൽ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് കർഷകർക്ക് തിരിച്ചടിയാവുന്നത്.

വിളവ് കഴിഞ്ഞ് ഒരുമാസം വരെ മരച്ചീനി പിഴുതെടുക്കാനുള്ള കാലാവധിയുള്ളതിനാൽ വൻനഷ്ടം വരാതെ കർഷകർ പിടിച്ചുനിൽക്കുകയാണ്. മരച്ചീനി ആഹാരം ഗുണകരമല്ലെന്ന പ്രചാരണങ്ങളും കാലാവസ്ഥയിലുണ്ടായ വ്യതിയാനവും കാലവർഷക്കെടുതിയും കർഷകരെ ബാധിച്ചിരിക്കുകയാണ്.

നിലവിൽ മരച്ചിനി മൊത്തത്തിലായി വാങ്ങാൻ ആളില്ല. ഹോർട്ടികോപ്പ് പോലുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് മരച്ചീനി വാങ്ങി വിൽക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

മരച്ചീനികൃഷിക്ക് കിഴങ്ങ് ഗവേഷണ കേന്ദ്രങ്ങൾ പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെങ്കിലും വിപണി പാടെ തകർന്നതിനാൽ കൃഷിയുമായി മുന്നോട്ടു പോകാൻ കർഷകർ മടിക്കുകയാണ്.

മരച്ചീനി മാർക്കറ്റിലെത്തിച്ച് കച്ചവടം ചെയ്താലും 700, 800 രൂപപോലും കിട്ടാത്ത അവസ്ഥയാണ്.മരച്ചീനി ചിപ്സ്, ബേബി ഫുഡ്, നൂഡിൽസ്, ബ്രഡ്, പപ്പടം എന്നിവയ്ക്ക് മാർക്കറ്റിൽ ആവശ്യക്കാരില്ലാത്തതും തിരിച്ചടിയായി.

കലിയൻ മരച്ചീനി,വെള്ളപ്പിരിയൻ,സുന്ദരിവെള്ള,കാലൻ,ചിത്തിരക്കാലി,ചുണ്ട് ചുവപ്പൻ, മാംകുഴന്തൻ,കരിയില മുട്ടൻ,നൂറുമുട്ടൻ,3 മുട്ടൻ, കാച്ചില്ല്‌മുടൻ, മഞ്ഞകാച്ചി ലിമുട്ടൻ,പാലക്കാടൻ

എന്നിവയാണ് ഗ്രാമീണ മേഖലകളിലെ മരച്ചീനി വിളകൾ. ഇവ വിളവെടുക്കാൻ 8-9 മാസങ്ങൾ വേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL