തൃശൂർ: ബാലചന്ദ്രൻ വടക്കേടത്തിന്റെ സ്മരണയ്ക്കായി കെ.പി.സി.സി. വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് എം.എൻ. കാരശ്ശേരിക്ക്. 25,000 രൂപയുടെ പുരസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കേരള സാഹിത്യ അക്കാഡമി എം.ടി ഓഡിറ്റോറിയത്തിൽ വെച്ച് കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം. സുധീരൻ സമ്മാനിക്കും. ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണ പ്രഭാഷണം ജോസ് വള്ളൂർ നടത്തും. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, രാജൻ ജെ. പല്ലൻ എം.എ.ൽ.എ. തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജൂറി അംഗം എം.പി. സുരേന്ദ്രൻ, ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, രാമചന്ദ്രൻ പള്ളിയിൽ, ആന്റോ ലിജോ, പ്രൊഫ. ആന്റോ കുണ്ടുകുളം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |