SignIn
Kerala Kaumudi Online
Saturday, 20 June 2026 2.41 AM IST

ഭാര്യയെ മർദ്ദിച്ച സംഭവം : ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവച്ചു

1

തൃശൂർ: ഭാര്യയെ ഗുണ്ടയെ വിട്ട് മർദ്ദിച്ചെന്ന കേസിൽ ആരോപണവിധേയനായ ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ രാജിവച്ചു. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. തന്റെ ചോരയ്ക്കായി പലരും ഒരു വർഷക്കാലമായി ദാഹിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ശ്രീകുമാർ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കിത്തരണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്.

മതിലകം പൊലീസാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്. ശ്രീകുമാറിന്റെ നിർദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യം കേസെടുത്തത്. ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗിരീഷ് ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ വീട്ടിലെത്തിയത്.

ഭീഷണിയെത്തുടർന്ന് യുവതി വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ആദ്യ കേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

​ശ്രീ​കു​മാ​റി​ന് ​മു​ൻ​കൂ​ർ​ ​ജാ​മ്യം

തൃ​ശൂ​ർ​:​ ​ഭാ​ര്യ​യെ​ ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ൽ​ ​ബി.​ജെ.​പി​ ​നേ​താ​വി​ന് ​മു​ൻ​കൂ​ർ​ ​ജാ​മ്യം.​ ​തൃ​ശൂ​ർ​ ​സൗ​ത്ത് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ.​ആ​ർ.​ ​ശ്രീ​കു​മാ​റി​നാ​ണ് ​ജാ​മ്യം​ ​ല​ഭി​ച്ച​ത്.​ ​തൃ​ശൂ​ർ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യാ​ണ് ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത്.​ ​ഭാ​ര്യ​യെ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തെ​ന്ന​ ​പ​രാ​തി​യി​ൽ​ ​മ​തി​ല​കം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​പാ​ർ​ട്ടി​ ​തൃ​ശൂ​ർ​ ​സൗ​ത്ത് ​ജി​ല്ലാ​ ​അ​ദ്ധ്യ​ക്ഷ​സ്ഥാ​നം​ ​ശ്രീ​കു​മാ​ർ​ ​രാ​ജി​വ​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL