
തൃശൂർ: ദേശീയ കർഷകത്തൊഴിലാളി നിയമം രൂപീകരിക്കുന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. ബി.കെ.എം. യു സംസ്ഥാന സെക്രട്ടറി വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ അദ്ധ്യക്ഷനായി.
ബി.കെ.എം.യു സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം രജനി കരുണാകരൻ, കെ.വി. ഇന്ദുലാൽ,പി.എസ്.ജയൻ, കെ.സി. ശിവരാമൻ,എം.ആർ.സോമനാരായണൻ,സി.സി. വിപിൻ ചന്ദ്രൻ, പി.എം.നിക്‌സൺ, സി.കെ.ദാസൻ, എം.എ.വേലായുധൻ എന്നിവർ സംസാരിച്ചു.നജീറ നൂറുദ്ദീൻ, കെ.കെ.സുധീർ,ടി.സി.മോഹൻ,സി.എം.ഷീജൻ,സജീവൻ മാക്കോത്ത്,ഷംസു ഗുരുവായൂർ, പി.വി.സുധീർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |