SignIn
Kerala Kaumudi Online
Thursday, 09 July 2026 3.56 AM IST

വിദ്യാർത്ഥികളുമായി സംവദിച്ച് കളക്ടർ

1

തൃശൂർ: വായനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്കായി 'മീറ്റ് യുവർ കളക്ടർ' പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് എക്‌സിക്യൂട്ടിവ് ഹാളിൽ നടന്ന പരിപാടിയിൽ 25 വിജയികളും രക്ഷിതാക്കളും പങ്കെടുത്തു.ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറച്ച് പുസ്തകവായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വിദ്യാർത്ഥികളുമായി സംവദിച്ച കളക്ടർ ശിഖ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. കുട്ടിക്കാലം മുതൽ തനിക്കുണ്ടായിരുന്ന വായനാശീലത്തെക്കുറിച്ചും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും കളക്ടർ കുട്ടികളോട് വിവരിച്ചു.

മത്സരത്തിലെ വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും വിനോദ് പി.നാരായണനും ചേർന്നാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL