
തൃശൂർ: കെ.എസ്.ഇ.ബിയുടെ തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ മാനേജ്‌മെന്റ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ഷിറാസ്. ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൺവെൻഷനിൽ 'സ്ത്രീ സുരക്ഷയും ജോലി സമത്വവും' എന്ന വിഷയത്തിൽ അഡ്വ.ആശ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് പി.പി.ഷൈലിഷ്, ജില്ലാ സെക്രട്ടറി സി.എസ്.രമേഷ് കുമാർ, സി.ഡി.ജോമി, എം.ബി.അരുന്ധതി, എം.കെ.ഷീജ, പ്രിയ കണ്ണദാസൻ, വി.ബി.സംഗീത എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനറായി വി.ബി.സംഗീതയെ കൺവെൻഷൻ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |