
തൃശൂർ: കുറ്റൂരിൽ അതിശക്തമായ മിന്നൽ ചുഴലിക്കാറ്റിൽ വീടിന്റെ ട്രസ്സ് പൂർണമായും പറന്നുപോയി. മരങ്ങൾ കടപുഴകി വീണു. ചൊവ്വാഴ്ച രാത്രി 10.40 ഓടെ കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം ഭാഗത്താണ് മിന്നൽ ചുഴലിയുണ്ടായത്.
ചിറ്റത്തുപറമ്പിൽ ഗോപാലന്റെ വീടിന്റെ മുകളിലെ ഇരുമ്പ് ഷീറ്റുകളാണ് പൂണമായും പറന്നുപോയത്. ഏകദേശം 100 മീറ്ററോളം അകലെയുള്ള പറമ്പിലാണ് ഷീറ്റുകൾ ചെന്നുവീണത്. അപകടസമയത്ത് ഗോപാലനും കുടുംബവും വീട്ടിനകത്തുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് കുട്ടികൾ പരിഭ്രാന്തരായി. ആളപായമുണ്ടായില്ല. 5 ലക്ഷം രൂപയോളം ചെലവഴിച്ച് 2000 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് ട്രസ്സ് നിർമ്മിച്ചിരുന്നത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയുമുണ്ടായിരുന്നു. മരങ്ങൾ കടപുഴകി വീണതുൾപ്പെടെ വൻനാശനഷ്ടമാണ് പ്രദേശത്തുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |