SignIn
Kerala Kaumudi Online
Thursday, 09 July 2026 3.56 AM IST

ധർണ നടത്തി

m

വാടാനപ്പള്ളി: ടോഡി വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി റെയ്ഞ്ചിലെ കരാറുകാരുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.വാടാനപ്പളളി റെയ്ഞ്ചിലെ ധർണ സമരം ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. 2025-26 സാമ്പത്തിക വർഷത്തെ തൊഴിലാളികളുടെ കൂലിവർദ്ധനവിന് പരിഹാരം കാണാൻ ലൈസൻസികൾ തയ്യാറാകാത്തതിനെ തുടർന്ന് തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക് തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു.എം.കെ.ഫൽഗുണൻ അദ്ധ്യക്ഷനായി.യൂണിയൻ ജില്ലാ സെക്രട്ടറി സി.കെ.വിജയൻ,ജില്ലാ ഭാരവാഹികളായ ഇ.ജി.സുരേന്ദ്രൻ,എ.എസ്.മനോജ്,കെ.എം.നാരായണൻ എന്നിവർ സംസാരിച്ചു.പി.എൻ. ജ്യോതിലാൽ നന്ദി പറ‌‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL