SignIn
Kerala Kaumudi Online
Sunday, 19 July 2026 7.33 AM IST

എവിടെയുമെത്താതെ അത്യാഹിത വിഭാഗം

g

 വടക്കാഞ്ചേരി ജില്ലാ ആശുപത്രി

വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ നിർമ്മാണം എങ്ങുമെത്താതെ നാണക്കേടിന്റെ പ്രതീകമായി നിലകൊള്ളുന്നു. അത്യാധുനിക ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉദ്ഘാടനം നടന്നിട്ട് 4 വർഷം പിന്നിട്ടു. 2022ആഗസ്റ്റ് 26ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. അന്തരിച്ച സി.എൻ.ബാലകൃഷ്ണൻ എം.എൽ.എയും മന്ത്രിയുമായിരിക്കുമ്പോഴാണ് പഴയ ക്വാർട്ടേഴ്സ് പൊളിച്ചുമാറ്റികെട്ടിട നിർമ്മാണത്തിന് 5കോടി രൂപ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ടര കോടി അനുവദിച്ച് കെട്ടിത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഈ കെട്ടിടത്തിന് മുകളിലാണ് മൂന്ന് നിലകളോടുകൂടിയ, കെട്ടിടം ദേശീയ ആരോഗ്യ ദൗത്യം മുഖേന 8,35,47,000 രൂപ ചിലവഴിച്ച് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. ഇന്ന് നിർമ്മാണം സ്തംഭിച്ച് കിടക്കുകയാണ് കെട്ടിടം. കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമല്ലെന്നാണ് അധികൃത വിശദീകരണം.വാപ് കോസാണ് കരാർ ഏറ്റെടുത്തിരുന്നത്. അവർക്ക് ഫണ്ട് ലഭ്യമാകാതായപ്പോൾ നിർമ്മാണം നിറുത്തിവെക്കുകയായിരുന്നു. സേവ്യർ ചിറ്റിലപ്പിള്ളി നിരന്തര ശ്രമം നടത്തുമ്പോഴും അടുത്തൊന്നും ഇനി പൂർത്തിയാക്കുക എളുപ്പവുമല്ല. (തുടരും )

കെട്ടിട ക്രമീകരണം ഇങ്ങനെ

 ഒന്നാം നില- ബ്ലഡ്സ്റ്റോറേജ് യൂണിറ്റ്, ലബോറട്ടറി - ആർ.എൻ.ടി.സി.പി, ഇൻ വെസ്റ്റിഗേഷൻസംവിധാനങ്ങൾ

 രണ്ടാം നില- ഓപ്പറേഷൻ തിയ്യേറ്റർ,പോസ്റ്റ് ഓപ്പറേഷൻ ഐ.സി.യു, മേജർ - മൈനർ ഓപ്പറേഷൻ തിയ്യേറ്റർ

 മൂന്നാം നില- സ്ത്രീ- പുരുഷ വാർഡുകൾ

ചികിത്സ ഉറപ്പാക്കണം

ജില്ലാ അതിർത്തിയായ വള്ളത്തോൾ നഗർ മുതൽ നിരവധിപഞ്ചായത്തുകളിലെ നിർദ്ധന രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയാണിത്. മികച്ച ചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്.

4വർഷം മുമ്പ് നിർമ്മാണോദ്ഘാടനം നടന്ന അത്യാഹിത വിഭാഗം എവിടെയുമെത്താതെ കിടക്കുന്നത് ആരോഗ്യ മേഖലക്ക് നാണക്കേടാണ്. എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണം.

പി.ജി.രവീന്ദ്രൻ പൊതുപ്രവർത്തകൻ എങ്കക്കാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL