
തൃശൂർ: പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂർ സിറ്റി ജില്ലയിലെ സബ് ഇൻസ്‌പെക്ടർമാർക്കായി തൃശൂർ റേഞ്ച് ഡി.ഐ.ജി ടി.നാരായണൻ ക്ലാസെടുത്തു. ആദ്യഘട്ട പരിശീലനത്തിൽ സ്റ്റേഷൻ മാനേജ്‌മെന്റിനെക്കുറിച്ച് അദ്ദേഹം സംവദിച്ചു. സിറ്റിപൊലീസ് ട്രെയിനിംഗ് സെന്ററിൽ 5ദിവസം നീളുന്ന രണ്ടുഘട്ട പരിശീലനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. തൃശൂർ സിറ്റിപൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ് ക്ലാസെടുത്തു. രണ്ടാംഘട്ട പരിശീലനം ഇന്ന് ആരംഭിക്കും.സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ.സി.സേതു, ഡി.സി.ആർ.ബി എ.സി.പി സജു ജോർജ്,കേരള പൊലീസ് അക്കാഡമി ചീഫ് ലാ ഇൻസ്ട്രക്ടർ എ.സി.പി കെ.കെ.സജീവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |