SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

അമിതവേഗം നിയന്ത്രിക്കണം

s

തൃശൂർ: അമിതവേഗം മൂലം സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്കയുമായി ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന യോഗം. കുറ്റിപ്പുറം അപകടത്തിൽ ഉൾപ്പെട്ട സ്വകാര്യ ബസ് 100 കി.മീ.വേഗത്തിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സർവീസ് റോഡുകളിൽ 50 കി.മീ. ആറുവരി പാതകളിൽ 80കി.മീറ്ററുമാണ് വേഗപരിധി എന്നിരിക്കെ, ബസുകളുടെ അമിതവേഗവും നിയമലംഘനങ്ങളും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന ചെയർമാൻ ജയിംസ് മുട്ടിക്കൽ അദ്ധ്യക്ഷനായി. ഹനീഫ് ഡോണാൾഡ്, ജോണി പുല്ലോക്കാരൻ, സോണി കെ. ബേബി, സജി ആറ്റത്ര, മുഹമ്മദ് ഹാഷിം, മനോജ് കളപുരക്കൽ, ജുബൈർ എൻ.എം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL