
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ വികസനക്കുതിപ്പിന് കരുത്തേകി 4പുതിയ പദ്ധതികൾ വെള്ളിയാഴ്ച മന്ത്രി കെ.മുരളീധരൻ നാടിന് സമർപ്പിക്കും. മുളങ്കുന്നത്തുകാവ് സർവകലാശാല ക്യാമ്പസിൽ ആരംഭിക്കുന്ന ആദ്യ അക്കാഡമിക് പ്രോഗ്രാം എം.എസ്.സി മെഡിക്കൽ ബയോഇൻഫർമാറ്റിക്‌സ്, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ സഹായത്തോടെ സജ്ജമാക്കിയ ഔഷധസസ്യ ഉദ്യാനം, യൂട്യൂബ് ചാനൽ, വിദ്യാർത്ഥികൾക്കായി അത്യാധുനിക ഡിജിറ്റൽ പഠന സൗകര്യങ്ങളും മാസ്റ്റർ ക്ലാസുകളും ഒരുക്കുന്ന സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക. വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ ചടങ്ങിൽ അദ്ധ്യക്ഷനാകും. പ്രോ വൈസ് ചാൻസലർ പ്രൊഫ.ഡോ.സി.പി.വിജയൻ സ്വാഗതവും രജിസ്ട്രാർ പ്രൊഫ.ഡോ.എസ്. ഗോപകുമാർ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |