
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും കോഴിക്കുളങ്ങര ക്ഷേത്രത്തിൽ എത്തി നൂറ്റാണ്ടുകളായി നടന്നു വരുന്ന കോഴിക്കുളങ്ങര പൂജ ആഗസ്റ്റ് 2ന് നടക്കും. കർക്കിടക മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഉച്ചപ്പൂജ പതിവിലും നേരത്തെ പൂർത്തിയാക്കി ഉച്ചക്ക് 11 മണിക്ക് നട അടച്ച് കാവിൽക്കടവിൽ നിന്നും വള്ളത്തിൽ കോഴിക്കുളങ്ങര ക്ഷേത്രത്തിലെത്തും. ശേഷം ഭഗവതിക്ക് അഭിഷേകം മലർ നിവേദ്യം എന്നിവയും ശർക്കര പന്തീരുനാഴി, വെള്ള പന്തീരുനാഴി, തണ്ണീരാമൃതം എന്നിവ കൂടി നിവേദിക്കും. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അന്നേ ദിവസം ഉച്ചക്ക് 11 മണിക്ക് നട അടച്ചാൽ പിന്നീട് വൈകിട്ട് 4 മണിക്ക് മാത്രമേ ഭക്തർക്ക് ദർശനം ഉണ്ടാകുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |