SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.10 AM IST

ഖാദിക്ക് ഉണർവേകി ഓണക്കാലം

s

തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും:മന്ത്രി

തൃശൂർ: ഖാദിയുടെ ഉന്നമനത്തിനും തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്കും വേഗത്തിൽ പരിഹാരം കാണാൻ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി അഡ്വ.ഒ.ജെ.ജനീഷ്. തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഖാദി മേഖലയിലെ പ്രതിസന്ധികൾ പഠിച്ച് അർഹമായ ആനുകൂല്യങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തെ മറ്റ് പ്രൊജക്ടുകളിൽ നിർമ്മിക്കുന്ന പ്രകൃതിദത്ത ഖാദി-ഗ്രാമ വ്യവസായ ഉത്പന്നങ്ങളെല്ലാം തന്നെ ഓണമേളയിൽ ലഭ്യമാക്കിയിട്ടുണ്ട്.

വിപണി കീഴടക്കാൻ

ഓണ വിപണി ലക്ഷ്യമിട്ട് വിപുലമായ തയ്യാറെടുപ്പുകളാണ് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം ഒരുക്കിയിട്ടുള്ളത്. 19നൂൽനൂൽപ്പ് കേന്ദ്രങ്ങളും 10നെയ്ത്തു കേന്ദ്രങ്ങളും വഴി ഉത്പാദിപ്പിച്ച ആകർഷകമായ തോർത്തുകൾ, ഷർട്ടുകൾ, ചവിട്ടികൾ, വൈവിദ്ധ്യമാർന്ന വസ്ത്രങ്ങൾ എന്നിവയാണ് ഇത്തവണ വിപണിയിൽ പ്രധാനം. ഇതിനുപുറമെ, ഒളരിക്കര യൂണിറ്റിൽ നിർമ്മിക്കുന്ന ഫയൽബോർഡുകൾ,എള്ളെണ്ണ,ചന്ദനത്തിരി എന്നിവയ്ക്കും പ്രിയമേറെ.

30% വരെ റിബേറ്റ്; വിപണനം തകൃതി

25വരെ നീണ്ടുനിൽക്കുന്ന വിപണനമേളയിൽ ഉപഭോക്താക്കൾക്കായി 30ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖാദി ഗ്രാമസൗഭാഗ്യകൾ, ഏജൻസി ഭവനങ്ങൾ എന്നിവയ്ക്ക് പുറമെ പ്രധാന സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലും പ്രത്യേക സ്റ്റാളുകൾ വഴി ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL