
തൃശൂർ: ഓണത്തോട് അനുബന്ധിച്ച് ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾക്ക് മൊത്തവേതനത്തിന്റെ 13% ബോണസ് നൽകാൻ തീരുമാനം. ജില്ലാ ലേബർ ഓഫീസർ എം.എം.ജോവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് കരാർ ഒപ്പുവെച്ചത്. വ്യവസായത്തിലെ സ്റ്റാഫ് ഉൾപ്പെടെയുള്ള മുഴുവൻ തൊഴിലാളികൾക്കും ഈ മാസം 22നകം ബോണസ് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളി പ്രതിനിധികളായ എ.വി.ചന്ദ്രൻ, ആന്റണി കുറ്റൂക്കാരൻ, പി.ജി.മോഹനൻ, എൻ.എൻ.ദിവാകരൻ, പി. ഗോപിനാഥൻ, കെ.എം.അക്ബർ, ടി.എൽ.ആന്റോ എന്നിവരും മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മാനുഫാക്‌റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ജെ.മഞ്ഞളി, സെക്രട്ടറി എം.കെ.സന്തോഷ്, വി.കെ.രവികുമാർ, കെ.ആർ.രാംദാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |