
തൃശൂർ: ഓണക്കാല വിപണിയിൽ വിൽക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനായി ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഊർജിത പാൽ പരിശോധന പരിപാടിക്ക് തുടക്കം. തൃശൂർ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ജില്ലാ ഗുണനിയന്ത്രണ ഓഫീസിൽ നടന്ന ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കും ക്ഷീരകർഷകർക്കും സൗജന്യമായി പാൽ സാമ്പിളുകൾ പരിശോധിക്കുന്നതിന് അവസരം ഒരുക്കിയ ക്ഷീരവികസന വകുപ്പിന്റെ ഉദ്യമത്തെ മേയർ അഭിനന്ദിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.കവിത അദ്ധ്യക്ഷയായി. അസി.ഡയറക്ടർ സിജോൺ ജോൺസൺ കുന്നത്ത്,സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് കെ.ജെ.ജോബ്രി ആന്റണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |