
തൃശൂർ: ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ കരാട്ടെ അസോസിയേഷനും സംയുക്തമായി വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് രാജൻ.ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ ജോ.സെക്രട്ടറി ഡോ.സ്റ്റാലിൻ റാഫേൽ, സീനിയർ വൈസ്പ്രസിഡന്റ് ജോയ് വർഗീസ്, ഒളിമ്പിക്അസോസിയേഷൻ സെക്രട്ടറി സുരേഷ് കെ.ആർ,കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സിജി.സി.പി, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ,ചിത്ര ചന്ദ്രമോഹൻ,കെ.ആർ.കരാട്ടെ അസോ. സെക്രട്ടറി ആര്യ എന്നിവർ സംസാരിച്ചു. വിജയികളായവർക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ്,കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി.മോഹൻ ദാസ്,എം.വി.പ്രശാന്ത് എന്നിവർ സമ്മാനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |