
തൃശൂർ: മുളങ്കുന്നത്ത് കാവ് അത്താണി അൽമിയ റസ്റ്റോറന്റിൽ മദ്യപാനം എതിർത്തതിനെ തുടർന്ന് സംഘം ചേർന്ന് ഹോട്ടൽ മാനേജരെ ആക്രമിച്ച സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്. ആർ.എ) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, വി.ആർ സുകുമാർ, എ.സി. ജോണി, എൻ.കെ. അശോക് കുമാർ, എസ്. സന്തോഷ്, ജി.കെ. പ്രകാശ്, പ്രേംരാജ് ചൂണ്ടലാത്ത്, പി.എസ്. ബാബുരാജ്, സുന്ദരൻ നായർ, ഒ.കെ.ആർ മണികണ്ഠൻ, വി.ജി. ശേഷാദ്രി, റഹ്മത്ത് ബാബു, അനീഷ് വി.എം, ഷരീഫ് പി. യൂസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |