
ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷങ്ങളോടനുബന്ധിച്ച് വി.ഐ.പി, സ്‌പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പൊതുവരി നിൽക്കുന്ന ഭക്തരുടെ ദർശനത്തിനാണ് മുൻഗണന. മുതിർന്ന പൗരൻമാർക്കുള്ള ദർശനം പുലർച്ചെ 4.30 മുതൽ 5.30 വരെയും വൈകിട്ട് 5മുതൽ 6വരെയുമാണ്. ഉച്ചയ്ക്ക് രണ്ടുവരെ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ദർശന ശേഷം ഭക്തർ പടിഞ്ഞാറെ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം വഴിയോ പുറത്തെത്തണം. രാവിലെ 7നും വൈകിട്ട് 3നും നടക്കുന്ന കാഴ്ച്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വർണ്ണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളും.
പ്രസാദഊട്ട് ഒമ്പത് മുതൽ
അന്നലക്ഷ്മി ഹാളിലും ചേർന്നുള്ള താത്കാലിക പന്തലിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ട് ആരംഭിക്കും. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. 7.25 ലക്ഷത്തിന്റെ അപ്പമാണ് തയ്യാറാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |