
തൃശൂർ: കേരള കോൺഗ്രസ് (എം) തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഏകദിന ക്യാമ്പ് സംസ്ഥാന ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ജോസഫ്, കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി അനിത്തോട്ടം, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ബേബി നെല്ലിക്കുഴി, ജോർജ് താഴെക്കാടൻ, അഡ്വ. പി.ഐ. മാത്യു, ബിജു ആന്റണി, അഡ്വ. ബിജു എസ്. ചിറയത്ത്, വി.ജെ. ജോജി, ജില്ലാ നേതാക്കളായ സെബാസ്റ്റ്യൻ മഞ്ഞളി, തോമസ് മായാലി, പോളി റാഫേൽ, ജൂലിയസ് ആന്റണി, വി.സി.വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |