
തൃശൂർ: തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന 'സർവന്റ്‌സ് ഒഫ് ഗോഡ്' സംഘടനയുടെ ഓണാഘോഷം ഉത്രാടനാളിൽ ആഘോഷിച്ചു. പ്രസിഡന്റ് ജോസ് നിലയാറ്റിങ്കലിന്റെ അദ്ധ്യക്ഷതയിൽ ഫാദർ ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. നിർദ്ധന രോഗികൾക്കുള്ള വീൽചെയർ, കട്ടിൽ, എയർ ബെഡ് എന്നിവയുടെ വിതരണം ഡെപ്യൂട്ടി മേയർ എ.പ്രസാദ് നിർവഹിച്ചു. ഫാ.റെന്നി മുണ്ടൻകുരിയൻ അനുഗ്രഹ പ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ മേഴ്‌സി അജി, സിസ്റ്റർ ലിസ്മി, ജയിംസ് ആഴ്ചങ്ങാടൻ, വർഗീസ് തെക്കേത്തല, ഷൈജു ബഷീർ, ആനന്ദപ്രസാദ് തേറയിൽ, അശോക് കുമാർ എന്നിവർ സംസാരിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |