SignIn
Kerala Kaumudi Online
Saturday, 05 September 2026 12.46 PM IST

എം. തങ്കമണിക്ക് സ്മാരക പുരസ്‌കാരം

thankamani
എം. തങ്കമണി

തൃശൂർ: അഞ്ചാം വയലാ വാസുദേവൻ പിള്ള സ്മാരക പുരസ്‌കാരം റേഡിയോ നാടക അവതാരകയും സംവിധായികയും സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റുമായ എം. തങ്കമണിക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബർ 15ന് വൈകീട്ട് 4.30ന് തൃശൂർ സാഹിത്യ അക്കാഡമി എം.ടി ഹാളിൽ നടക്കുന്ന 'വയലാ സ്മൃതി 2026' ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. അനുസ്മരണ സമ്മേളനത്തിന് ശേഷം സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിലെ മ്യൂസിക് വിഭാഗം അവതരിപ്പിക്കുന്ന 'കാണാക്കുയിലേ... എസ്. ജാനകി' ഗാനസന്ധ്യയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ വത്സല വാസുദേവൻ പിള്ള, ഡോ. ശ്രീജിത്ത് രമണൻ, വി.എസ്. ഗിരീശൻ, ഡോ. മഞ്ജു സി. എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL