SignIn
Kerala Kaumudi Online
Saturday, 05 September 2026 12.31 PM IST

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന് അവാർഡ്

photo

തൃശൂർ: ആൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ 2025-26 വർഷത്തെ മികച്ച പ്രാദേശിക മാനേജ്‌മെന്റ് അസോസിയേഷൻ (കാറ്റഗറി 3) അവാർഡിന് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) അർഹരായി. ഐമ മുൻ പ്രസിഡന്റ് നിഖിൽ സാവ്‌നിയുടെ അദ്ധ്യക്ഷതയിലുള്ള ജൂറിയാണ് ടി.എം.എയെ തിരഞ്ഞെടുത്തത്. സെപ്തംബർ 22ന് ഡൽഹിയിൽ നടക്കുന്ന നാഷണൽ മാനേജ്‌മെന്റ് കൺവെൻഷനിൽ അവാർഡ് സമ്മാനിക്കും. 1990ൽ സ്ഥാപിതമായ ടി.എം.എ ഇതുവരെ 7 തവണ ഒന്നാം സ്ഥാനവും മൂന്ന് തവണ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. അവാർഡിനൊപ്പം 2026 - 27 വർഷത്തേക്കുള്ള ഐമ കൗൺസിലിലേക്ക് പ്രതിനിധീകരിക്കപ്പെടാനുള്ള യോഗ്യതയും ടി.എം.എ കരസ്ഥമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL