SignIn
Kerala Kaumudi Online
Saturday, 05 September 2026 12.31 PM IST

യുറീക്ക ബാലവേദി ഓണോത്സവം

yureka

കോലഴി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'യുറീക്ക ബാലവേദി ഓണോത്സവം' സംഘടിപ്പിച്ചു. മേഖലാ കമ്മിറ്റി അംഗം പി.വി. സൈമി ടീച്ചർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി. ഹരികുമാർ അദ്ധ്യക്ഷനായി. കളികളും പാട്ടും ശാസ്ത്ര പരീക്ഷണങ്ങളും കോർത്തിണക്കി വ്യത്യസ്തമായ പരിപാടികളോടെയാണ് ഓണോത്സവം അരങ്ങേറിയത്. പഴയകാലത്തെ ഭക്ഷണക്രമം, ജീവിതരീതികൾ, പരമ്പരാഗത അളവുതൂക്ക സമ്പ്രദായങ്ങൾ, പൂക്കളുടെ വൈവിദ്ധ്യം എന്നിവ ചടങ്ങിൽ പരിചയപ്പെടുത്തി. അക്കാദമിക വിഭാഗത്തിന് പി.വി. സൈമി ടീച്ചർ, എം.കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. വി.കെ. മുകുന്ദൻ, ടി.എൻ. ദേവദാസ്, ഐ.കെ. മണി, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL