ചാലക്കുടി: ജോസ് കെ.മാണി എം.പിയുടെ ഫണ്ട് ഉപയോഗിച്ച്്് മുരിങ്ങൂർ റെയിൽവേ മേൽപ്പാലത്തിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. ഇതുസംബന്ധിച്ച് കാര്യങ്ങൾ വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം ജോസ് കെ.മാണി സ്ഥലത്തെത്തി. ആറ് ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചതെന്നും ചില സാങ്കേതിക തടസങ്ങളാണ് പദ്ധതി വൈകിയതെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവിസ്, നേതാക്കളായ അഡ്വ.പി.ഐ.മാത്യു, അഡ്വ.ബിജു എസ്.ചിറയത്ത്, വി.ജെ.ജോജി, ജിമ്മി മാസ്റ്റർ തുടങ്ങിയവർ പാർട്ടി ചെയർമാനെ സ്വീകരിച്ചു. പഞ്ചായത്തംഗം എ.ഡി.സജി, മുൻ പഞ്ചായത്ത്് പ്രസിഡന്റ് പി.പി.ബാബു എന്നിവരും സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |