SignIn
Kerala Kaumudi Online
Friday, 25 September 2026 4.02 AM IST

ഗേയം ഗീതാ നാരായണീയം

photo

തൃശൂർ: കാളിയനർത്തന ശ്രീകൃഷ്ണയുടെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്തംബർ 26 മുതൽ ഗുരുവായൂർ പൂന്താനം ഓഡിറ്റോറിയത്തിൽ ഗേയം ഗീതാ നാരായണീയം പാരായണക്കൂട്ടായ്മ നടക്കും. നാളെ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ ഭഗവദ്ഗീത പാരായണവും 27ന് രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ ശ്രീമൻ നാരായണീയ പാരായണവുമാണ് നടക്കുക.
പരിപാടിയിൽ 1.08 ലക്ഷം പേർ ഓൺലൈനായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി. ശ്രീനിവാസ്, സനീഷ് നായർ, മാണിക്യൻ മഞ്ചാടി, വേണി സുബ്രഹ്മണ്യൻ അയ്യർ, വിജയലക്ഷ്മി തേലേക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL