
തൃശൂർ: മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിക്കും കെ. കരുണാകരനും എതിരായ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും അത് പിൻവലിച്ച് അദ്ദേഹം കേരളത്തോട് മാപ്പ് പറയണമെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ആധുനിക കേരളത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകിയ സമുന്നതരായ രണ്ട് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മറുപടി പറയാൻ അവർ ജീവിച്ചിരിപ്പില്ലെന്ന ധൈര്യത്തിലാണ് സംസാരിക്കുന്നത്. വിമർശനങ്ങളും വിയോജിപ്പുകളും രാഷ്ട്രീയ സംസ്‌കാരത്തിനുള്ളിൽനിന്ന് രേഖപ്പെടുത്തുന്ന രീതിക്ക് വിപരീതമായാണ് സി.പി.എം. അടുത്തകാലത്തായി പെരുമാറുന്നത്. മരിച്ച രാഷ്ട്രീയ നേതാക്കളെ കരുക്കളാക്കി നടത്തുന്ന രാഷ്ട്രീയത്തിന് അല്പായുസ്സ് മാത്രമേ ഉണ്ടാകൂവെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |