
തൃശൂർ : ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. പി.എം. വർക്കിക്ക് തൃശൂർ പൗരാവലി ഇന്ന് സ്മരണാഞ്ജലി അർപ്പിക്കും. വൈകിട്ട് 4ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം തൃശൂർ ബസിലിക്ക പള്ളി ഹാളിലാണ് അനുസ്മരണ യോഗം. മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷയാകും. മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് മുഖ്യപ്രഭാഷണം നടത്തും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സി.എം.ഐ. ദേവമാത വൈസ് പ്രൊവിൻഷ്യൽ ഫാ. സണ്ണി പന്നേലിപ്പറമ്പിൽ, എം.എൽ.എ. മാരായ അഡ്വ. കെ. രാജൻ, രാജൻ ജെ. പല്ലൻ, പ്രൊഫ.സി. രവീന്ദ്രനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ,ബൈജൂ വർഗ്ഗീസ്, ഡോ. ബെന്നി നീലങ്കാവിൽ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |