
ഗുരുവായൂർ: ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വലിയ പ്രതിസന്ധിയായി ഉയർന്നിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി ആർ.എച്ച്.സി.സി മുന്നോട്ട് വന്നത് അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് പ്രൊഫ.സി.രവീന്ദ്രനാഥ് എം.എൽ.എ പറഞ്ഞു. റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്‌സ് കൗൺസിൽ വാർഷികവും പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം എന്ന അടുത്ത വർഷത്തെ കർമ പദ്ധതി സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇ. ഉഷ അദ്ധ്യക്ഷയായി. കർമ പദ്ധതിയുടെ ഭാഗമായി റിട്ടയേർഡ് ഡി.ഡി: കെ. സുമതിക്ക് വൃക്ഷത്തൈ എം.എൽ.എ കൈമാറി. തോംസൺ വാഴപ്പിള്ളി, ആന്റണി ഒലക്കേങ്കിൽ, എം.കെ. ഷംസുദ്ദീൻ, ടി.കെ.ഉണ്ണിക്കൃഷ്ണൻ, പി.ഐ. ലാസർ, എം.എഫ്.ജോയ് എന്നിവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |