
അത്താണി : ലഹരിക്കെതിരെ യുവജനങ്ങളിൽ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന തൂഫാൻ കമാൻഡോ പദ്ധതി മുണ്ടത്തിക്കോട് എൻ.എസ്.എസ് സ്‌കൂളിൽ പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി യുവതലമുറയെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മെഡിക്കൽ കോളേജ് പൊലീസ് എസ്.ഐ. കരുണൻ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് സാഹിതൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജി.പി.ശ്രേയസ്, നഗരസഭ കൗൺസിലർ ബി.കെ സജീഷ്, ജ്യോതി,പ്രീജ സുനിൽ, രാജു മാരാത്ത്,അമാൻ മുഹമ്മദ്, സരയുകൃഷ്ണ, കെ.ആർ. രാജശ്രീ, രശ്മി.ജി.നായർ സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, വാക്കത്തോൺ, നൃത്താവിഷ്‌കാരം നടന്നു. കമാൻഡോ പരിശീലനം, ബോധവത്കരണം, യുവജന ശാക്തീകരണം, ലഹരിമുക്ത സമൂഹം എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |