
പാലപ്പള്ളി: ഹാരിസൺ മലയാളം കമ്പനിയിലെ കുണ്ടായി എസ്‌റ്റേറ്റ് ജീവനക്കാരി മഞ്ജുഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇവരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് തോട്ടം തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വിന്റെ നേതൃത്വത്തിൽ കുണ്ടായി ഓഫീസിലേക്ക് മാർച്ച് നടത്തി. ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.സി.ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ.പ്രസാദൻ, ട്രഷറർ പി.ഡി.നെൽസൺ, യൂണിയൻ നേതാക്കളായ പി.എം.ആലി, ആലി കുണ്ടുവായിൽ, പി.ടി.ജോയ്, പി.കെ.വിനോദൻ, ടി.എ.മാസ്റ്റർ, എം.കെ.അശോകൻ, പി.കെ.രാജൻ, സന്തോഷ് തണ്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |