
തൃശൂർ: സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ തൃശൂർ ജില്ലയിൽ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് നടത്തി. തൃശൂർ കളക്ടറേറ്റ് അനക്‌സ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് കമ്മീഷൻ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതു നാരായണൻ എന്നിവർ നേതൃത്വം നൽകി.
കമ്മീഷന് ലഭിച്ച 34 പരാതികളിൽ 33 എണ്ണവും അദാലത്തിൽ പരിഹരിച്ചു. ഒരു കേസിൽ തുടരന്വേഷണവും. 2024 ജനുവരിയിൽ ചുമതലയേറ്റതിനുശേഷം ഈ കമ്മീഷന്റെ 52ാമത്തെ അദാലത്താണിത്. ജില്ലയിൽ ആറ് അദാലത്തുകൾ നടത്തി 501 പരാതികൾ പരിഗണിച്ചതിൽ 430നും അദാലത്തിൽ തന്നെ പരിഹാരമുണ്ടായി. 71 എണ്ണവും തുടർ നടപടിക്കായി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |