SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.09 AM IST

ഇന്റർസിറ്റി സ്റ്റോപ്പ് പാതിവഴിയിൽ

b

തൃശൂർ: വടക്കൻ ജില്ലകളിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രികർ ദുരിതത്തിൽ. തൃശൂരിലൂടെ കടന്നു പോകുന്ന ട്രെയിനുകളിൽ വൈകിട്ട് 6.30നു ശേഷമുള്ള ഇന്റർസിറ്റി എക്‌സപ്രസ് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഭാഗികമായി റദ്ദാക്കുന്നതിനാലാണിത്. തൃശൂർ സ്റ്റേഷനിലെത്തുമ്പോഴാണ് ട്രെയിൻ ഭാഗികമായി റദ്ദാക്കുന്നത്. പുതുക്കാട് മുതൽ ഇരിങ്ങാലക്കുട വരെയുള്ള പാളം മാറ്റുന്നതിന്റെ ഭാഗമായാണ് റദ്ദാക്കൽ. സുരക്ഷ കണക്കിലെടുത്ത് കൃത്യമായ വർഷങ്ങളുടെ ഇടവേളകളിൽ റെയിലുകൾ മാറ്റാറുണ്ട്. ആദ്യഘട്ടത്തിൽ റെയിലുകൾ മറുവശം തിരിച്ചിടുകയാണ് ചെയ്യുക. പിന്നീട് വർഷങ്ങൾക്ക് ശേഷം രണ്ടു സൈഡുകളും ഉപയോഗിച്ച റെയിലുകൾ മാറ്റണം എന്നാണ് ചട്ടം.

##യാത്രക്കാർക്ക് നെട്ടോട്ടം

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇന്റർസിറ്റി എക്‌സ്പ്രസ് റദ്ദാക്കുമ്പോൾ മുഴുവൻ യാത്രികരും ഇവിടെ ഇറങ്ങും. ഇന്റർസിറ്റിക്കു ശേഷം തെക്കൻ ജില്ലകളിലേക്ക് സാധാരണ ദിവസങ്ങളിൽ 9.30നു ശേഷം തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് മാത്രമാണുള്ളത്. ചില ദിവസങ്ങളിൽ മാത്രം അയോദ്ധ്യ എക്‌സ്പ്രസ് പോലുള്ള ട്രെയിനുകൾ വിരളമായി ഉണ്ടെന്ന് മാത്രം.

##ബസിൽ വാഗൺ ട്രാജഡി

വിവിധ ജില്ലകളിൽ ജോലിക്ക് പോയി എറണാകുളം ഭാഗത്തേക്ക് മടങ്ങേണ്ടവരുടെ പ്രധാന ആശ്രയമാണ് ഇന്റർസിറ്റി. ഇതിൽ വന്നിറങ്ങുന്ന എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാരെല്ലാം റെയിൽവേ സ്‌റ്റേഷനിലിറങ്ങി തൃശൂർ കെ.എസ്.ആർ.ടി.സിയിലേക്ക് ഓടും.മിക്ക ബസുകളുടെയും ഫുട്‌ബോർഡിൽ നിന്നാണ് സ്ത്രീകൾ ഉൾപ്പെടയുള്ളവരുടെ യാത്ര.


##റെയിൽ മാറ്റം നീളും...

പുതുക്കാട് മുതൽ ഇരിങ്ങാലക്കുട വരെ എറണാകുളം ഭാഗത്തേക്കുള്ള റെയിലിന്റെ മാറ്റം തീരാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നതിനാൽ ട്രെയിൻ റദ്ദാക്കൽ അതുവരെ ഇടവിട്ട് തുടരും. ഇതിനിടെ മറ്റ് ട്രെയിനുകൾ 20-30 മിനിറ്റ് വീതം വൈകിപ്പിക്കുന്നുമുണ്ട്. ട്രെയിൻ ട്രാക്ക് റെന്യൂവൽ മെഷീൻ ഉപയോഗിച്ച് റെയിൽ മുറിച്ച് ഓട്ടോമാറ്റിക് ആയി മെഷീനുള്ളിലേക്ക് വലിച്ചു കയറ്റും. പുതിയ റെയിലും കോൺക്രീറ്റുമുൾപ്പെട മെഷീൻ ഉപയോഗിച്ച് ഇവിടെ സ്ഥാപിക്കും. മെഷീൻ ഉപയോഗിച്ച് അല്ലെങ്കിൽ ഒരു കിലോമീറ്റർ റെയിൽ മാറ്റത്തിന് മൂന്ന് ദിവസമെടുക്കും. മെഷീൻ ഉപയോഗിക്കുമ്പോൾ മൂന്ന് മണിക്കൂറിൽ ഇത് തീരും.


ഇന്റർസിറ്റിയടക്കം ട്രാക്കിലൂടെ കടത്തിവിടാൻ ശ്രമിച്ചാൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം താളം തെറ്റും അതൊഴിവാക്കാനാണ് ഇന്റസിറ്റി മാത്രം ഭാഗികമായി റദ്ദാക്കുന്നത്.
റെയിൽവേ അധികൃതർ

##ഇന്നലത്തെ നിയന്ത്രണങ്ങൾ

##1. 6.35 പി.എമ്മിന്റെ ഇന്റർസിറ്റി തൃശൂർ റദ്ദാക്കി

##2. 16348 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം എക്‌സ്പ്രസ് 60 മിനിറ്റ് വൈകി

##3. 16314 മംഗളൂരു - തിരുവനന്തപുരം അന്ത്യോദയ എക്‌സ്പ്രസ് 40 മിനിറ്റ് പിടിച്ചിട്ടു

##4. 16344 രാമേശ്വരം - തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 20 മിനിറ്റ് പിടിച്ചിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL