
തൃശൂർ: ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാഡമിയും ഫിസിക്കലി ചലഞ്ച്ഡ് ആൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയും സംയുക്തമായി ഭിന്നശേഷിക്കാർക്കായി സൗജന്യ ആർച്ചറി പരിശീലനം സംഘടിപ്പിക്കുന്നു. 10മുതൽ ഒല്ലൂരിലാണ് പരിശീലനം. നവംബറിൽ എറണാകുളത്ത് നടക്കുന്ന ദേശീയ പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷിയുള്ള പുതിയ കായിക താരങ്ങളെ പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം. എ.എം.കിഷോറിന്റെ നേതൃത്വത്തിലാണ് പരിശീലനം. 50 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള ഓർത്തോ, ബ്ലൈൻഡ്, പാരാബ്ലീജിക്, സ്‌പൈനൽ കോഡ്, ആംപ്യൂട്ടി എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. ഒക്ടോബർ 8ന് വൈകിട്ട് 5ന് മുമ്പായി അസോസിയേഷന്റെ ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോമിനും വിവരങ്ങൾക്കും ഫോൺ: 9809921065.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |