
തൃശൂർ: ഈസ്‌റ്റോ ചാലക്കുടിയോ .... റവന്യു ജില്ലാ കായികമേളയ്ക്ക് കൊടി ഉയരുമ്പോഴുള്ള പ്രധാന ആകാംഷ ഇതാണ്. 23സ്വർണമുൾപ്പടെ നേടിയ ഒന്നാം സ്ഥാനം നിലനിറുത്താൻ ഈസ്റ്റ് ഉപജില്ലയിറങ്ങുമ്പോൾ പത്തിൽ താഴെ പോയിന്റുകൾക്ക് മാത്രം നഷ്ടമായ കായിക മേധാവിത്വം തിരികെപ്പിടിക്കാൻ ലക്ഷ്യമിട്ടാണ് ചാലക്കുടി കളത്തിലിറങ്ങുക. കഴിഞ്ഞതവണ ഇസ്റ്റിന്റെ കുതിപ്പിന് ചാലക്കുടി തടയിടുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. പക്ഷേ അവസാന ദിവസം മേധാവിത്വം തിരികെപ്പിടിച്ച് ഈസ്റ്റ് വീണ്ടും ബെസ്റ്റായി.
ഇത്തവണയും കുതിപ്പ് തുടരാനായാൽ തുടർച്ചയായ മൂന്നാം തവണയാകും ഈസ്റ്റ് കായികപെരുമ നിലനിറുത്തുക. മൂന്നാം സ്ഥാനക്കാരായിരുന്ന ചാവക്കാട് ഉപജില്ലയും ഇത്തവണ കച്ചക്കെട്ടി ഇറങ്ങുമെന്നുറപ്പ്. കഴിഞ്ഞ തവണ 95പോയിന്റായിരുന്നു അവർക്കുണ്ടായിരുന്നത്.
##തീപാറും പോരാട്ടം...
നാലു ദിവസങ്ങളിലായി കുന്നംകുളം ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിലാണ് മേള. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺപെൺ വിഭാഗങ്ങളിലായി 98ഇനങ്ങളിൽ 3,668 കുട്ടിത്താരങ്ങൾ മത്സരിക്കും. ദിവസവും ഏകദേശം ആയിരത്തോളം താരങ്ങൾ മത്സരരംഗത്തുണ്ടാകും.
##ആദ്യദിനം 24ഫൈനലുകൾ
ഇന്ന് രാവിലെ 7ന് സിനീയർ വിഭാഗം ആൺകുട്ടികളുടെ 1500മീ. ഓട്ടത്തോടെയാണ് മേളക്ക് തുടക്കമാകുക. 1500 മീറ്റർ സീനീയർ, ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, ലോംഗ് ജമ്പ് സിനീയർ ഗേൾസ് ഒഴികെ മൂന്നു വിഭാഗം, ഹാമർത്രോ ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ്, ജൂനിയർ ബോയ്സ്,400 മീറ്റർ, സബ് ജൂനിയർ, ജൂനിയർ, വിവിധ റിലേകളടക്കം 24 ഫൈനലുകളാണ് ആദ്യദിനം നടക്കുക.
#ഇനങ്ങൾ- 98
#മത്സരാർത്ഥികൾ- 3668
#ഒരു ദിവസം മാറ്റുരയ്ക്കുന്നത് - 1000ഓളം താരങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |