SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.09 AM IST

പ്രഥമ സി.എസ്. ഫൗണ്ടേഷൻ അവാർഡ്

thangal

തൃശൂർ: പൊതുപ്രവർത്തന രംഗത്തെ സമഗ്രമായ സേവനവും സാമൂഹിക ഇടപെടലുകളും പരിഗണിച്ച് പ്രഥമ സി.എസ്. ഫൗണ്ടേഷൻ അവാർഡിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായിരുന്ന സി.എസ്.അബ്ദുവിന്റെ സ്മരണാർത്ഥം രണ്ടു വർഷത്തിലൊരിക്കലാണ് ഫൗണ്ടേഷൻ അവാർഡ് നൽകുന്നത്. അദ്ദേഹത്തിന്റെ 35-ാം ചരമവാർഷിക ദിനത്തിലാണ് പ്രഥമ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഡോ. എം.കെ. മുനീർ അദ്ധ്യക്ഷനും കേരള സാഹിത്യ അക്കാഡമി സെക്രട്ടറി എം.പി. സുരേന്ദ്രൻ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുൻ എം.പി ടി.എൻ. പ്രതാപൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL