SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.09 AM IST

ജില്ലാതല സംസ്‌കൃത ദിനാഘോഷം

ulgha

തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സംസ്‌കൃത അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാതല സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാഭ്യാസ ജില്ലാ ഓഫീസർ അജിത് ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വാസ്തുവിദ്യാ വിഭാഗം റിട്ട. അദ്ധ്യാപകനും വാസ്തുശാസ്ത്ര വിദഗ്ദ്ധനുമായ ഡോ. പി.വി. ഔസേപ്പ് ഉദ്ഘാടനം നിർവഹിച്ചു. ശാരദാ ഗുരുകുലം പാഠശാല അക്കാഡമിക് ഡയറക്ടർ വന്ദനാ നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റ് എ.ഇ.ഒ പി.ജെ. ബിജു, കൗൺസിൽ സെക്രട്ടറി വി.യു. ശ്രീകാന്ത്, ഗവ. മോഡൽ ഗേൾസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക ഡോ. ബിന്ദു, ഒ.കെ. ഷൈജു, ജിസ് വർഗീസ്, വി. പ്രഭ, കെ.പി. നന്ദിനി എന്നിവർ സംസ്‌കൃത ദിനാഘോഷത്തിൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL