കുന്നംകുളം: മൂന്നു വർഷം കാത്തിരുന്നു... ഒടുവിൽ സേതുലക്ഷ്മി സ്വർണം മുറുക്കിപ്പിടിച്ചു. കഴിഞ്ഞ മൂന്ന് വർഷവും ജാവലിൻ ത്രോയിൽ മത്സരിച്ചെങ്കിലും കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ട സ്വർണം ഇത്തവണ അവസാന ഏറിൽ സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ കുന്നംകുളം ഗവ. ഗേൾസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ സേതുലക്ഷ്മിയുടേതായിരുന്നു സ്വർണനേട്ടം. അവസാന റൗണ്ട് വരെ രണ്ടാം സ്ഥാനത്തായിരുന്ന താരം നിർണായകമായ അവസാന ഏറിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. മൂന്ന് വർഷത്തെ കാത്തിരിപ്പിന് കരുത്തായത് സ്‌കൂളിലെ അദ്ധ്യാപകൻ അരുണിന്റെ പ്രോത്സാഹനവും സ്വന്തം കഠിനപരിശ്രമവും. പന്നിത്തടം നീണ്ടൂർ പാലക്കൽ അനിലിന്റെയും ധന്യയുടെയും മകളാണ് സേതുലക്ഷ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |