കുന്നംകുളം: സ്‌കൂൾ വിഭാഗത്തിൽ നാട്ടിക ഗവ.ഫിഷറീസ് എച്ച്.എസ്.എസും ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസും തമ്മിൽ പോരാട്ടം. ആറുപേരുമായി എത്തിയാണ് നാട്ടിക ഫിഷറീസ് മെഡലുകൾ വാരിക്കൂട്ടിയത്. ആദ്യദിനത്തിൽ ശ്രീകൃഷ്ണയുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക രണ്ടാം ദിനത്തിൽ അവരെ മറി കടക്കുകയായിരുന്നു. നാലു സ്വർണം, മൂന്നു വെള്ളി, ഒരു വെങ്കലമുൾപ്പടെ 30 പോയന്റ് നേടിയിട്ടുണ്ട് നാട്ടിക. ഒരു സ്വർണം, അഞ്ച് വെള്ളി, ഏഴ് വെള്ളി എന്നിവ അടക്കം 27 പോയന്റാണ് ശ്രീകൃഷ്ണ സ്വന്തമാക്കിയത്. മാള ഉപജില്ലയിലെ ആളൂർ ആർ.എം.എച്ച്.എസ്.എസ് ആണ് മൂന്നാം സ്ഥാനത്ത്. മൂന്നു സ്വർണം,രണ്ട് വെള്ളി അടക്കം 21 പോയന്റ് നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |